ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുതുക്കാട് പ്രദേശം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക-മത പൈതൃകത്തിന്റെ പ്രധാന കേന്ദ്രമാണ്. ഇവിടെ സ്ഥിതിചെയ്യുന്ന കുറുമാലിക്കാവ് കേരളത്തിലെ പ്രസിദ്ധമായ പതിനെട്ടര കാവുകളിൽ ഒന്നായി കരുതപ്പെടുന്നു. പ്രദേശത്ത് അനേകം പ്രാചീന ക്ഷേത്രങ്ങളും ദേവാലയങ്ങളും നിലനിന്നതോടൊപ്പം ദാരികനൃത്തം, കാളികളി പോലുള്ള തനത് കലാരൂപങ്ങളും വളർന്നു. 1764-ൽ സ്ഥാപിതമായ സെൻറ് ആൻറണീസ് പള്ളി വഴിയാണ് “പുതുക്കാട്” എന്ന സ്ഥലനാമം രൂപപ്പെട്ടതെന്നാണ് വിശ്വാസം. ശ്രീനാരായണ ഗുരു, വിനോബാ ഭാവേ എന്നിവരുമായി ബന്ധപ്പെട്ട സാമൂഹിക-ചരിത്ര സ്മരണകളും പുതുക്കാടിന്റെ മഹത്വം ഉയർത്തിക്കാണിക്കുന്നു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 19, 2026
കർഷകദിനാചരണം
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടത്തി. കെ കെ രാമചന്ദ്രൻ എംഎൽഎ കർഷകദിനാചരണം ഉദ്ഘാടനം ചെയ്തു മുൻമന്ത്രി പി പി ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക പ്രതിഭ അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി ബാബു അധ്യക്ഷത വഹിച്ച...
കൂടുതൽ വായിക്കുക