കർഷകദിനാചരണം
May 19, 2026
പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം നടത്തി. കെ കെ രാമചന്ദ്രൻ എംഎൽഎ കർഷകദിനാചരണം ഉദ്ഘാടനം ചെയ്തു മുൻമന്ത്രി പി പി ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ കർഷക പ്രതിഭ അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രതി ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് കെ ജെ ജോജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രാജു തള്ളിയപറമ്പിൽ ജോളി ചുക്കിരി, ശ്രീജ രാജേഷ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയങ്കര, ദിനിൽ പാലപ്പറമ്പിൽ ഷിന്റാ സനോജ്, ജോയ് മഞ്ഞളി, സുനന്ദ ശശി, ശരത്ത് പി വി, എ വി ചന്ദ്രൻ, കൃഷി ഓഫീസർ ദിവ്യ സി ആർ എന്നിവർ പ്രസംഗിച്ചു വിവിധ മേഖലകളിൽ ഉള്ള കർഷകർക്ക് പുതുക്കാട് സർവീസ് സഹകരണ ബാങ്ക് പുരസ്കാരം നൽകി