തൂഫാന് രണ്ടാംഘട്ട പഞ്ചായത്ത് തല ഉദ്ഘാടനം
തദ്ദേശ സ്വയംഭരണ വകുപ്പും കേരള പോലീസും ചേര്ന്ന് നടത്തുന്ന തൂഫാന് രണ്ടാംഘട്ട പ്രവര്ത്തനങ്ങളുടെ (തൂഫാന് തദ്ദേശം ലഹരിക്കെതിരെ ജനസേന) പഞ്ചായത്ത് തല ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് ഹാളില് വെച്ച്ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ. രാജു തളിയപറമ്പിലിന്റെ അദ്ധ്യക്ഷതയില് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി.ജോളി ചുക്കിരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത യോഗത്തില് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീമതി. ശ്രീജ രാജേഷ് സ്വാഗതം ആശംസിച്ചു. തൂഫാന് ബോധവത്കരണ ക്ലാസ് പുതുക്കാട് സ്റ്റേഷന് ഹൌസ് ഓഫീസര് ശ്രീ. ഫക്രുദ്ദീന് കെ എ നിര്വ്വഹിച്ചു. തുടര്ന്ന് വിഡീയോ പ്രദർശനം, തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ ബാഡ്ജ് വിതരണം, തൂഫാൻ ഫ്ലാഗ് ഉയർത്തലും സംഘടിപ്പിച്ചു.